സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ അമരക്കാരിലൊരാളായിരു
ന്നു വി.പി രാമകൃഷ്‌ണപിള്ളയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി ജീവിത കാലം തൊട്ടേ ശക്തമായ സമരസാന്നിധ്യമായിരുന്നു അദ്ദേഹം.
ആര്‍.എസ്‌.പി രാഷ്ട്രീയത്തില്‍ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ വി.പിയുടെ വാക്കും
നോക്കും സാന്നിധ്യവും നിര്‍ണ്ണായക സ്വാധീനം പലഘട്ടങ്ങളിലും ചെലുത്തിയിരുന്നു. ആര്‍.
എസ്‌.പി ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിലകൊള്ളണമെന്ന ശക്തമായ അഭിപ്രായ
ക്കാരനായിരുന്നു അദ്ദേഹം. നായനാര്‍ മന്ത്രിസഭാംഗം, ആര്‍.എസ്‌.പി സംസ്ഥാന സെക്രട്ടറി
എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ ഇടതുപക്ഷചേരിക്കും പുരോഗമന ശക്തി
കള്‍ക്കും നാടിനും കരുത്ത്‌ പകരുന്ന പ്രവര്‍ത്തനങ്ങളും നിലപാടുകളുമാണ്‌ അദ്ദേഹം സ്വീകരി
ച്ചത്‌. കേരളത്തിലെ ആര്‍.എസ്‌.പിയെ യു.ഡി.എഫില്‍ തളച്ചിടുന്നതിനെതിരെ ഉയര്‍ന്ന
എതിര്‍ ശബ്ദങ്ങളില്‍ മുഴക്കമുള്ള ഒന്നായിരുന്നു വി.പിയുടേത്‌. ഇവിടുത്തെ ആര്‍.എസ്‌.പിയുടെ
രാഷ്ട്രീയ നിലപാടുകളോട്‌ കടുത്ത വിയോജിപ്പും ഭിന്നതയും അദ്ദേഹത്തിനുായിരു
ന്നു. തെറ്റ്‌ തിരുത്തിക്കുന്നതിനു വേി ആര്‍.എസ്‌.പിക്കുള്ളില്‍ രോഗാതുരനായിരിക്കു
േ മ്പാഴും അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചു. നാട്‌ അംഗീകരിക്കുന്ന ജനപക്ഷ നേതാവും
പാര്‍ലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു വി.പി. അദ്ദേഹത്തിന്റെ വേര്‍പാട്‌ ആര്‍.എസ്‌.പ
ി ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ അപരിഹാര്യ നഷ്ടമാണ്‌. വി.പിയുടെ വേര്‍പാടില്‍ അഗാ
ധമായ ദുഃഖവും അനുശോചനവും കോടിയേരി ബാലകൃഷ്‌ണന്‍ രേഖപ്പെടുത്തി.