നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റു ചെയ്ത പോലീസിന്റെ
നടപടി അഭിനന്ദനാര്‍ഹമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്ണന് പറഞ്ഞു.
പോലീസ് പ്രതികളെ അറസ്റ്റു ചെയ്തതിനെതിരെ ആരോപണം ഉയര്‍ത്തുന്നത്
ആര്ക്കുവേിയാണെന്ന് വ്യക്തമാക്കണം. പ്രതികളെ പിടികൂടുന്നതിനു വേി
പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന
തിന് പ്രതിജ്ഞാ ദ്ധമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സ്ത്രീസുരക്ഷയ്ക്കുവേ
ി ഗവണ്മെന്റ് സ്വീകരിച്ച ഇത്തരമൊരു നടപടിയെ അഭിനന്ദിക്കുകയായിരുന്നു
പ്രതിപക്ഷം ചെയ്യേിയിരുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം പ്രതികളെ
രക്ഷിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.
കോടതിപരിസരത്ത് വച്ച് പ്രതികളെ അറസറ്റ് ചെയ്തത് മനുഷ്യാവകാശലംഘ
നമാണെന്ന് ആരോപിക്കുന്നവര്‍ പീഢനത്തിനിരയായ സ്ത്രീയുടെ സുരക്ഷയ്ക്ക് എന്തുവി
ലയാണ് കല്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കണം. പ്രതികളുടെ അറസ്റ്റ് നീുപോകു
ന്നത് ഉപയോഗപ്പെടുത്തി നിരാഹാരവും, ഹര്‍ത്താലും, അക്രമവും നടത്താന്‍ പദ്ധതി
തയ്യാറാക്കിയ പ്രതിപക്ഷത്തിന്റെ ഉദ്ദേശം നടക്കാതെ പോയതിലുള്ള മനഃപ്രയാസ്സമാണ്
കോണ്‍ഗ്രസ്സും ബി.ജെ.പിയും പ്രകടിപ്പിക്കുന്നത്. അക്രമി സംഘങ്ങളെ പിടികൂടിയ
സര്‍ക്കാരിന്റെ നടപടിക്ക് ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയുാകും.